എ​ൽ​ഡി​എ​ഫ് ഒ​രു വി​ശ്വാ​സി​ക​ൾ​ക്കും എ​തി​ര​ല്ല: കോ​ടി​യേ​രി
Wednesday, October 16, 2019 12:50 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന​വ​രു​ടെ എ​ണ്ണം നോ​ക്കി​യാ​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് കമ്യൂ​ ​ണി​സ്റ്റു​കാ​ർ ആ​യി​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഈ​ശ്വ​ര വി​ശ്വാ​സ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ നി​ല​കൊ​ണ്ടു​വെ​ന്ന എ​ൻ​എ​സ്എ​സ് കു​റ്റ​പ്പെ​ടു​ത്ത​ലി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ എ​ന്‍​എ​സ്എ​സി​ന് അ​ധി​കാ​ര​മു​ണ്ട്. എ​ൽ​ഡി​എ​ഫ് ഒ​രു വി​ശ്വാ​സി​ക​ൾ​ക്കും എ​തി​ര​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഒ​ന്നും ചെ​യ്തി​ല്ല. ഇ​താ​ണ് ശ​രി​ദൂ​ര നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും എ​ൻ​എ​സ്എ​സ് പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളി​ല്‍ വി​ഭാ​ഗീ​യ​ത വ​ള​ര്‍​ത്തി​യും ജാ​തി-​മ​ത​ചി​ന്ത​ക​ള്‍ ഉ​ണ​ര്‍​ത്തി​യും മു​ന്നാ​ക്ക-​പി​ന്നാ​ക്ക ചേ​രി​തി​രി​വു​ണ്ടാ​ക്കി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ​നാ​യ​ർ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.