യൂ​ബ​ർ ടാ​ക്സി കാർ തട്ടിയെടുത്ത സംഭവം: ഒരാൾ കസ്റ്റഡിയിൽ
Wednesday, October 16, 2019 1:30 PM IST
പു​തു​ക്കാ​ട്: അ​ള​ഗ​പ്പ​ന​ഗ​റി​ൽ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ത്ത സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ രണ്ടാമനായി തെരച്ചിൽ തുടരുകയാണ്. കസ്റ്റഡിയിലായ ആളുടെ അറസ്റ്റ് വൈകിയേക്കും.

ആലുവ സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. കാർ തട്ടിയെടുത്ത ശേഷം പൊളിച്ചുവിൽക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. യൂബർ ടാക്സി ആപ്പിലേക്ക് വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

സൈ​ബ​ർ സെ​ല്ലി​ന്‍റെ​യും ചാ​ല​ക്കു​ടി ഡിവൈഎ​സ്പിയു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽനി​ന്ന് കാ​ർ പു​തു​ക്കാ​ട് എ​ത്തി​ച്ചു. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ കാ​ർ പ​രി​ശോ​ധി​ച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.