അ​യോ​ധ്യ​യി​ൽ ഒ​ത്തു​തീ​ർ​പ്പ്? ത​ർ​ക്ക ഭൂ​മി വി​ട്ടു​ന​ൽ​കാ​മെ​ന്ന് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്
Wednesday, October 16, 2019 8:05 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കേ​സി​ൽ ഒ​ത്തു​തീ​ർ​പ്പി​ന് വ​ഴി​യൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​യോ​ധ്യ​യി​ലെ ത​ർ​ക്ക ഭൂ​മി ഉ​പാ​ധി​ക​ളോ​ടെ വി​ട്ടു​ന​ൽ​കാ​മെ​ന്ന് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്. ത​ർ​ക്ക ഭൂ​മി വി​ട്ടു​ന​ൽ​കാ​മെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് മ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ സ​മ്മ​തി​ച്ച​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ത​ർ‌​ക്ക ഭൂ​മി​യി​ലു​ള്ള അ​വ​കാ​ശ​വാ​ദം ഉ​പേ​ക്ഷി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ ത​ർ​ക്ക ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കി​ല്ലെ​ന്നും മ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് വാ​ഗ്ദാ​നം ചെ​യ്ത​താ​യി മ​ധ്യ​സ്ഥ സ​മി​തി സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബാ​ബ​റി പ​ള്ളി​ക്കാ​യു​ള്ള അ​വ​കാ​ശ​വാ​ദം ഉ​പേ​ക്ഷി​ക്കു​മ്പോ​ൾ അ​യോ​ധ്യ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പ​ള്ളി​യു​ടെ പു​ന​രു​ദ്ധാ​ര​ണം സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്നും വ​ഖ​ഫ് ബോ​ർ​ഡ് ഉ​പാ​ധി​വ​ച്ചു. സാ​ധ്യ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്ത് പ​ള്ളി സ്ഥാ​പി​ക്കാ​മെ​ന്നും വ​ഖ​ഫ് ബോ​ർ​ഡ് വാ​ഗ്ദാ​നം ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

എ​ന്നാ​ൽ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ കേ​സി​ലെ മ​റ്റ് ക​ക്ഷി​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ‌ മാ​ത്ര​മേ കോ​ട​തി​ക്കു പു​റ​ത്ത് ത​ർ​ക്ക പ​രി​ഹാ​ര​ത്തി​ന് വ​ഴി തെ​ളി​യൂ. നി​ർ​വാ​ണി അ​ഖാ​ര, ഹി​ന്ദു​മ​ഹാ​സ​ഭ തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല. മ​ധ്യ​സ്ഥ സ​മി​തി റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കാ​ൻ വ്യാ​ഴാ​ഴ്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ചേ​രും. വാ​ദം കേ​ൾ​ക്ക​ൽ പൂ​ർ​ത്തി​യാ​യ കേ​സി​ൽ ഇ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.