കാ​ല​വ​ർ​ഷം തു​ലാ​ത്തി​നു കൈ​കൊ​ടു​ത്തു പി​രി​ഞ്ഞു; ഇടിക്കൊപ്പം മഴയെത്തും
Wednesday, October 16, 2019 9:09 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം പി​ന്മാ​റി​യ​തോ​ടെ തു​ലാ​വ​ർ​ഷം എ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷ​മെ​ന്നു വി​ളി​ക്കു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ണ്‍​സൂ​ണ്‍ എ​ത്തി​യ​തോ​ടെ ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ഴ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വ​ട​ക്കു കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ല​ഭി​ക്കേ​ണ്ട​ത്. തു​ലാ​വ​ർ​ഷം മി​ക​ച്ച രീ​തി​യി​ൽ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ത്ത​വ​ണ ഇ​ട​വ​പ്പാ​തി​ക്ക് 13 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്ക്.

വെ​ള്ളി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. കേ​ര​ള തീ​ര​ത്ത് കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.