ഡെന്മാ​ർ​ക്ക് ഓ​പ്പ​ണ്‍: സൈ​ന ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്
Wednesday, October 16, 2019 10:07 PM IST
കോ​പ്പ​ൻ​ഹെ​ഗ​ൻ: ഡെന്മാ​ർ​ക്ക് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ആ​ദ്യ റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ് വാ​ൾ പു​റ​ത്ത്. ജാ​പ്പ​നീ​സ് താ​രം സ​യ​ക ത​കാ​ഹാ​ഷി​യോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​ണ് സൈ​ന തോ​റ്റ് പു​റ​ത്താ​യ​ത്. സ്കോ​ർ: 15-21, 21-23.

അ​തേ​സ​മ​യം, പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സ​മീ​ർ വ​ർ​മ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ജ​പ്പാ​ന്‍റെ ക​ന്‍റ സു​നെ​യേ​മ​യെ 21-11, 21-11നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സ​മീ​ർ വ​ർ​മ​യു​ടെ മു​ന്നേ​റ്റം. മി​ക്സ്ഡ് ഡ​ബി​ൾ​സി​ൽ പ്ര​ണ​വ് ജെ​റി ചോ​പ്ര - സി​ക്കി റെ​ഡ്ഡി സ​ഖ്യ​വും പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.