ജോ​ളി പി​ടി​ക്ക​പ്പെ​ട്ട​ത് ന​ന്നാ​യി: റോ​ജോ
Wednesday, October 16, 2019 10:23 PM IST
കോഴിക്കോട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ ജോ​ളി പി​ടി​ക്ക​പ്പെ​ട്ട​ത് ന​ന്നാ​യെ​ന്ന് റോ​ജോ. ജോ​ളി പി​ടി​ക്ക​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ അ​ട​ക്ക​മു​ള്ള​വ​ർ കൊ​ല്ല​പ്പെ​ടു​മാ​യി​രു​ന്നെ​ന്നും റോ​ജോ പ​റ​ഞ്ഞു. പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റോ​ജോ.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഫോ​ൺ രേ​ഖ​ക​ളി​ൽ​നി​ന്ന് ഇ​താ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ഇ​ന്ന് പോ​ലീ​സി​ന് കൈ​മാ​റി​യി​യ​താ​യി റോ​ജോ പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് പ​രാ​തി​ക്കാ​ര​നാ​യ റോ​ജോ​യു​ടെ മൊ​ഴി എ​ടു​ത്ത​ത്. റോ​ജോ​യു​ടെ സ​ഹോ​ദ​രി റ​ഞ്ചി​യു​ടെ മൊ​ഴി​യും ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. പ​തി​നൊ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു ഇ​ന്ന​ത്തെ മൊ​ഴി​യെ​ടു​പ്പ്. വ​ട​ക​ര റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ലാ​യി​രു​ന്നു മൊ​ഴി​യെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.