യ​ത്തീം​ഖാ​ന​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന​ത് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യെ​ന്ന് സി​ബി​ഐ
Wednesday, October 16, 2019 11:22 PM IST
പാ​ല​ക്കാ​ട്: വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലെ യ​ത്തീം​ഖാ​ന​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ല്‍ കു​ട്ടി​ക്ക​ട​ത്ത് ന​ട​ന്നി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സി​ബി​ഐ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. 2014 ൽ ​ബീ​ഹാ​ർ, ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ്, എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മു​ക്കം, വെ​ട്ട​ത്തൂ​ർ, യ​ത്തിം ഖാ​ന​ക​ളി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​നാ​ഥ കു​ട്ടി​ക​ൾ വ​ന്ന സം​ഭ​വ​ത്തി​ലാ​ണ് നാ​ട​കീ​യ വ​ഴി​ത്തി​രി​വ്.

455 കു​ട്ടി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ട​ത്തി​കൊ​ണ്ടു​വെ​ന്നു​വെ​ന്നാ​യി​രു​ന്നു പാ​ല​ക്കാ​ട് ശി​ശു​ക്ഷേ​മ സ​മി​തി​യും ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് പോ​ലീ​സി​ൽ ന​ല്‍​കി​യ പ​രാ​തി. പാ​ല​ക്കാ​ട് റെ​യി​ൽ​വെ പോ​ലീ​സ് യ​ത്തീം​ഖാ​ന​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും പി​ന്നീ​ട് കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ട കേ​സാ​യ​തി​നാ​ൽ ഹൈ​ക്കോ​ട​തി കേ​സ് സി​ബി​ഐ​ക്ക് വി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.