കാ​ഷ്മീ​രി​ൽ ആ​പ്പി​ൾ വ്യാ​പാ​രി തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു
Wednesday, October 16, 2019 11:37 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ആ​പ്പി​ൾ വ്യാ​പാ​രി തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഷോ​പ്പി​യാ​നി​ലെ ട്രെ​ൻ​സ് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​ബ് സ്വ​ദേ​ശി ച​രം​ജീ​ത് സിം​ഗാ​ണ് (40) മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ സുഹൃത്ത് സ​ഞ്ജ‍​യ് ചു​ര​യ്ക്കും വെ​ടി​യേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്ത് മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നാ​ണ് വെ​ടി​യേ​റ്റ് മ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.