ഊ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സം​ഭ​വം: ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Wednesday, October 16, 2019 11:50 PM IST
ആ​ലു​വ: ഊ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ. ആ​ലു​വ​യി​ൽ​നി​ന്നാ​ണ് പോലീസ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഉ​ടൻ അ​റ​സ്റ്റ് ചെ​യ്തേ​ക്കും. ആ​ക്ര​മ​ണ​ത്തി​ൽ ‌ഡ്രൈ​വ​ർ ക​രു​വാ​പ്പ​ടി പാ​ണ്ടാ​രി രാ​ഗേ​ഷി​നാ​ണ് (34) മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​രു​മ്പു​ക​മ്പി​കൊ​ണ്ടു ഡ്രൈ​വ​റു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ത്തി​കാ​ട്ടി ഓ​ടി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ര​ണ്ടം​ഗ സം​ഘം ഊ​ബ​ർ ടാ​ക്സി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സി​നി​മാ സ്റ്റൈ​ലി​ൽ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന​പ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി​യി​ൽ കാ​ർ ഉ​പേ​ക്ഷി​ച്ച് അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.