പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വ് ജീവനൊടുക്കാൻ ശ്രമിച്ചു
Thursday, October 17, 2019 2:29 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വ് ജീവനൊടുക്കാൻ ശ്രമിച്ചു. ആ​ല​ത്തു​ർ വാ​വു​ള്യാ​പു​രം സ്വ​ദേ​ശി ബാ​ബു ആ​ണ് ശ​രീ​ര​ത്തി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ച​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഇ​ട​പെ​ട്ട് ആ​ത്മ​ഹ​ത്യാ ശ്ര​മം ത​ട​യു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​യ്പ​യെ​ടു​ത്ത് ഇ​ഷ്ടി​ക​ച്ചൂ​ള തു​ട​ങ്ങാ​നി​രു​ന്ന​താ​ണ് ബാ​ബു. പ​രി​സ​ര​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നും ക​ട​ബാ​ധ്യ​ത കൂ​ടി​യെ​ന്നു​മാ​ണ് ബാ​ബു പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ഇ​തോ​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്നും ബാ​ബു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.