മന്ത്രി ജലീലിന്‍റെ ഓഫീസിലേക്ക് കെഎസ്‌യുക്കാർ തള്ളിക്കയറി
Thursday, October 17, 2019 2:31 PM IST
തിരുവനന്തപുരം: മാർക്ക്ദാന വിവാദത്തിന്‍റെ പേരിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സെക്രട്ടറിയേറ്റ് അനക്സിലെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പോലീസ് തടഞ്ഞതോടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.

കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.