കൊച്ചിയിൽ മന്ത്രി ജലീലിന്‍റെ കോലം കത്തിച്ചു
Thursday, October 17, 2019 4:39 PM IST
കൊച്ചി: മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്ത് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. എറണാകുളം ഡിഡി ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. മാർച്ച് ഡിഡി ഓഫീസിന് മുന്നിൽ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.