ജ​ലീ​ലി​ന് യു​പി​എ​സ്‌​സി പ​രീ​ക്ഷ​യെ കു​റി​ച്ച് ഒ​രു ചു​ക്കും അ​റി​യി​ല്ല; മ​റു​പ​ടി​യു​മാ​യി വി.​ഡി.​സ​തീ​ശ​ൻ
Thursday, October 17, 2019 10:19 PM IST
കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ പ​രി​ഹ​സി​ച്ച് വി.​ഡി സ​തീ​ശ​ന്‍ എം​എ​ല്‍​എ. പ്ര​മു​ഖ നേ​താ​വി​ന്‍റെ മ​ക​ന് സി​വി​ല്‍ സ​ര്‍​വീ​സ് ഒ​ന്നാം റാ​ങ്കു​കാ​ര​നേ​ക്കാ​ൾ 30 മാ​ർ​ക്ക് കൂ​ടു​ത​ൽ കി​ട്ടി​യെ​ന്നാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ ആ​രോ​പ​ണം. രാ​ജ്യ​ത്തെ സു​പ്ര​ധാ​ന​മാ​യ പ​രീ​ക്ഷ​യെ പ​റ്റി​യും പ​രീ​ക്ഷ ന​ട​പ്പി​നെ പ​റ്റി​യും ഒ​രു ചു​ക്കും അ​റി​യാ​ത്ത മ​ന്ത്രി​യാ​ണ് ജ​ലീ​ലെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ സ​തീ​ശ​ൻ ആ​ഞ്ഞ​ടി​ച്ചു. യു​പി​എ​സ്‌​സി പ​രീ​ക്ഷ​യെ കു​റി​ച്ച് സ​മ​ഗ്ര​മാ​യി പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നു ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ന്‍റെ പേ​ര് പ​റ​യാ​തെ ഒ​ന്നാം റാ​ങ്കു​കാ​ര​ന്‍റെ പേ​ര് പ​റ​ഞ്ഞാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ആ​രോ​പ​ണം. 2017ൽ ​എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ ദു​രൈ​ഷെ​ട്ടി അ​നു​ദീ​പി​നെ​ക്കാ​ൾ 122 മാ​ർ​ക്ക് കു​റ​വാ​യി​രു​ന്നു റ​മി​ത്തി​ന്. എ​ന്നാ​ൽ അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നെ​ക്കാ​ൾ 30 മാ​ർ​ക്ക് ര​മി​ത്തി​ന് കൂ​ടു​ത​ൽ കി​ട്ടി​യി​രു​ന്നു. ഇ​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി ജ​ലീ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​ക​ൻ റ​മി​ത് ക​ഠി​നാ​ധ്വാ​ന​വും നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള ചെ​റു​പ്പ​ക്കാ​ര​നാ​ണെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ പോ​സ്റ്റി​ൽ പ​റ​ഞ്ഞു. ആ​ദ്യം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും വീ​ണ്ടും അ​ടു​ത്ത വ​ർ​ഷം പ​രി​ശ്ര​മി​ച്ച് ഐ​ആ​ർ​എ​സ് നേ​ടു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ലീ​വെ​ടു​ത്ത് യു​പി​എ​സ്‌​സി പ​രീ​ക്ഷ വീ​ണ്ടു​മെ​ഴു​തി റാ​ങ്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ന​ൽ​കി​യ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും പ്രോ​ൽ​സാ​ഹ​ന​വും ന​ന്നാ​യി​ട്ടു​ണ്ടെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.