ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പ​ര​മ്പ​ര ന​ട​ക്കു​മോ? പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ചോ​ദി​ക്ക​ണ​മെ​ന്ന് ഗാം​ഗു​ലി
Thursday, October 17, 2019 10:49 PM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് പ​ര​മ്പ​ര പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ​യും അ​നു​മ​തി തേ​ട​ണ​മെ​ന്ന് ബി​സി​സി​ഐ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി. ഇ​ക്കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ടും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നോ​ടു​മാ​ണ് ചോ​ദി​ക്കേ​ണ്ട​ത്. ഇ​രു​വ​രു​ടെ​യും അ​നു​മ​തി​യോ​ടെ മാ​ത്ര​മേ മ​ൽ​സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൽ​ക്ക​ത്ത​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഗാം​ഗു​ലി. ഇ​ന്ത്യ-​പാ​ക് പ​ര​മ്പ​ര വീ​ണ്ടും തു​ട​ങ്ങാ​ൻ തീ​ർ​ച്ച​യാ​യും അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ട്. കാ​ര​ണം, അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം സ​ർ​ക്കാ​രു​ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ്. അ​തി​നാ​ൽ ഈ ​ചോ​ദ്യ​ത്തി​ന് ത​ങ്ങ​ളു​ടെ പ​ക്ക​ൽ ഉ​ത്ത​ര​മി​ല്ലെ​ന്നും ഗാം​ഗു​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

2012ലാ​ണ് ഇ​ന്ത്യ-​പാ​ക് ക്രി​ക്ക​റ്റ് പ​ര​മ്പ​ര അ​വ​സാ​ന​മാ​യി ന​ട​ന്ന​ത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യി​രു​ന്നു. ഇ​തോ​ടെ ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടി​യി​രു​ന്നു.

2004ൽ ​ന​ട​ന്ന പാ​ക്കി​സ്ഥാ​ൻ പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച​ത് ഗാം​ഗു​ലി​യാ​യി​രു​ന്നു. 1999ലെ ​കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക്രി​ക്ക​റ്റി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.