അ​ഞ്ച് വ​ർ​ഷം ഭ​രി​ച്ചി​ല്ലേ; യു​പി​എ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കൂവെന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ്
Thursday, October 17, 2019 11:27 PM IST
മും​ബൈ: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ യു​പി​എ സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്. യു​പി​എ​യു​ടെ കാ​ല​ത്താ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ ത​ക​ര്‍​ച്ച നേ​രി​ട്ട​തെ​ന്ന ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല. കു​റ്റ​പ്പെ​ടു​ത്ത​ൽ അ​വ​സാ​നി​പ്പി​ച്ച് സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു.

യു​പി​എ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ സം​ഭ​വി​ച്ച​ത് സം​ഭ​വി​ച്ചു. പ​ക്ഷേ, തെ​റ്റ് എ​ല്ലാ​യ്പ്പോ​ഴും യു​പി‌​എ​യു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യി​ല്ല. നി​ങ്ങ​ള്‍ അ​ഞ്ച​ര​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഭ​ര​ണം ന​ട​ത്തു​ന്നു. യു​പി​എ ഭ​ര​ണ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ നി​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ലെ​ന്നും മും​ബൈ​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ര്‍​പ്പ​റേ​റ്റ് നി​കു​തി​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​യെ മ​ൻ​മോ​ഹ​ൻ സിം​ഗ് സ്വാ​ഗ​തം ചെ​യ്തു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പ​രോ​ക്ഷ​നി​കു​തി​ക​ളും കു​റ​യ്ക്ക​ണം. ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക് ഇ​ടി​ഞ്ഞു​കൊ​ണ്ടി​രു​ന്നാ​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ന​കം അ​ഞ്ച് ട്രി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​മ്പ​ദ വ്യ​വ​സ്ഥ കൈ​വ​രി​ക്കാ​മെ​ന്ന​തി​ല്‍ പ്ര​തീ​ക്ഷ വേ​ണ്ടെ​ന്നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.