ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര: ബം​ഗ്ലാ​ദേ​ശ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
Friday, October 18, 2019 2:41 AM IST
ധാ​ക്ക: ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ബം​ഗ്ലാ​ദേ​ശ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. അ​റാ​ഫ​ത്ത് സ​ണ്ണി, അ​ല്‍-​അ​മീ​ന്‍ ഹൊ​സൈ​ന്‍ എ​ന്നി​വ​ർ 15 അം​ഗ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. റൂ​ബ​ല്‍ ഹൊ​സൈ​നെ ടീ​മി​ൽ നി​ന്നൊ​ഴി​വാ​ക്കി. ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

അ​ടു​ത്ത​മാ​സം മൂ​ന്നി​ന് ഡ​ൽ​ഹി​യി​ലാ​ണ് മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. ര​ണ്ടാം മ​ത്സ​രം ന​വം​ബ​ർ ഏ​ഴി​ന് രാ​ജ്കോ​ട്ടി​ലും മൂ​ന്നാം മ​ത്സ​രം ന​വം​ബ​ര്‍ പ​ത്തി​ന് നാ​ഗ്പൂ​രി​ലും ന​ട​ക്കും. ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു ശേ​ഷം ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യും ഇ​രു​ടീ​മും ക​ളി​ക്കും.

ബം​ഗ്ലാ​ദേ​ശ്: ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ൻ(​ക്യാ​പ്റ്റ​ൻ), ത​മീം ഇ​ക്ബാ​ൽ, ലി​റ്റ​ൽ ദാ​സ്, സൗ​മ്യ സ​ർ​ക്കാ​ർ, ന​യീം ഷെ​യ്ഖ്, മു​ഷ്ഫി​ക്കു​ര്‍ റ​ഹിം, മ​ഹ​മ്മ​ദു​ള്ള റി​യാ​ദ്, അ​ഫി​ഫ് ഹൊ​സൈ​ൻ, മൊ​സ്ദേ​ക്ക് ഹൊ​സൈ​ന്‍, അ​മി​നു​ള്‍ ഇ​സ്ലാം, അ​റാ​ഫ​ത്ത് സ​ണ്ണി, മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ന്‍, അ​ല്‍-​അ​മീ​ന്‍ ഹൊ​സൈ​ന്‍, മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​ന്‍, ഷ​ഫി​യു​ള്‍ ഇ​സ്ലാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.