2020ലെ ​ജി-7 ഉ​ച്ച​കോ​ടി ട്രം​പി​ന്‍റെ സ്വ​ന്തം ഗോ​ൾ​ഫ് ക്ല​ബ്ബി​ൽ
Friday, October 18, 2019 8:19 AM IST
വാ​ഷിം​ഗ്ട​ൺ: 2020ലെ ​ജി-7 ഉ​ച്ച​കോ​ടി യു​എ​സ് പ്രസിഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ്വ​ന്തം ഗോ​ൾ​ഫ് കോ​ഴ്സി​ൽ വ​ച്ച് ന​ട​ക്കും. ഫ്ലോ​റി​ഡ​യി​ലെ മിയാ​മി​യി​ലു​ള്ള 'ട്രം​പ് നാ​ഷ​ണ​ൽ ഡോ​റ​ൽ ഗോ​ൾ​ഫ് റി​സോ​ർ​ട്ട്' ആ​ണ് ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. കൂ​ടു​ത​ൽ അ​നു​യോ​ജ്യ​മെ​ന്ന് ക​ണ്ടാ​ണ് ഗോ​ൾ​ഫ് ക്ല​ബ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തു​മൂ​ലം ട്രം​പി​ന് യാ​തൊ​രു ലാ​ഭ​വും കി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് മൈ​ക്ക് മു​ൾ​വ​നി അ​റി​യി​ച്ചു.

അ​ടു​ത്ത​വ​ർ​ഷം ജൂ​ൺ പ​ത്തി​നും പ​ന്ത്ര​ണ്ടി​നും ഇ​ട​യി​ലാ​ണ് ജി-7 ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ജ​ർ​മ​നി, യു​കെ, യു​എ​സ്‌, കാ​ന​ഡ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെയും പ്ര​തി​നി​ധി​ക​ളാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നെ ട്രം​പ് ക്ഷ​ണി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് പ​റ​ഞ്ഞു.


നേ​ര​ത്തെ, ജി-7 ​രാ​ഷ്ട്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ റ​ഷ്യ അ​ട​ക്കം എ​ട്ട് രാ​ജ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യു​ക്രെ​യ്നി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക്രീ​മി​യ കൂ​ട്ടി​ച്ചേ​ര്‍​ത്ത​തി​ന്‍റെ പേ​രി​ൽ 2014ല്‍ ​ജി-7​ൽ നി​ന്ന് റ​ഷ്യ​യെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. റ​ഷ്യ​യെ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ൽ ട്രം​പ് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​താ​യും മു​ൾ​വ​നി പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മ​ല്ല അ​ടു​ത്ത ജി-20 ​ഉ​ച്ച​കോ​ടി​യി​ലെ പ്ര​ധാ​ന അ​ജ​ണ്ട. ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ വെ​ല്ലു​വി​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​കും ഉ​ച്ച​കോ​ടി​യി​ലെ ച​ർ​ച്ച​ക​ളെ​ന്നും ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.