സോ​ണി​യ പി​ന്മാ​റി; ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ രാ​ഹു​ൽ പ​ങ്കെ​ടു​ക്കും
Friday, October 18, 2019 10:33 AM IST
ന്യൂഡൽഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന റാ​ലി​യി​ൽ​നി​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പി​ന്മാ​റി. ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡി​ല്‍ നി​ന്നാ​ണ് സോ​ണി​യ ഗാ​ന്ധി​യു​ടെ റാ​ലി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. റാ​ലി​യി​ൽ​നി​ന്നു സോ​ണി​യ പി​ന്മാ​റി​യ​തി​ന്‍റെ കാ​ര​ണം എ​ഐ​സി​സി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അതേസമയം സോ​ണി​യ ഗാ​ന്ധി​ക്കു പ​ക​രം രാ​ഹു​ൽ ഗാ​ന്ധി റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മ​ഹേ​ന്ദ്ര​ഗ​ഡി​ല്‍ നി​ന്നാണ് റാ​ലി ആ​രം​ഭി​ക്കു​ന്ന​ത്. റാ​വു ദാ​ന്‍ സിം​ഗാ​ണ് മ​ഹേ​ന്ദ്ര​ഗ​റി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.

സോ​ണി​യ വീ​ണ്ടും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യ​ശേ​ഷം നി​ശ്ച​യി​ച്ച ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യാ​യി​രു​ന്നു മ​ഹേ​ന്ദ്ര​ഗ​ഡി​ലേ​ത്. ഒ​ക്ടോ​ബ​ര്‍ 21നാ​ണ് ഹ​രി​യാ​ന​യി​ൽ വോ​ട്ടെ​ടു​പ്പ്. ഫ​ല​പ്ര​ഖ്യാ​പ​നം ഒ​ക്ടോ​ബ​ർ 24നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.