ഇ​ന്ത്യ​യി​ലേ​ത് അ​തി​വേ​ഗം വ​ള​രു​ന്ന സ​ന്പ​ദ്‌വ്യ​വ​സ്ഥ​യെ​ന്ന് നി​ർ​മ​ല സീ​താ​രാ​മ​ൻ
Friday, October 18, 2019 10:58 AM IST
വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യി​ലേ​ത് അ​തി​വേ​ഗം വ​ള​രു​ന്ന സ​ന്പ​ദ്‌വ്യ​വ​​സ്ഥ​യെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. രാ​ജ്യ​ത്തെ വ​ള​ർ​ച്ച നി​ര​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഐ​എം​എ​ഫ് ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് കു​റ​യു​മെ​ന്ന് പ്ര​വ​ചി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ലോ​ക​ത്തി​ലെ എ​ല്ലാ സ​ന്പ​ദ്‌വ്യ​വ​​സ്ഥ​ക​ളു​ടെ​യും വ​ള​ർ​ച്ചാ നി​ര​ക്ക് ഐ​എം​എ​ഫ് കു​റ​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടേ​തും കു​റ​ച്ചു. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച അ​തി​വേ​ഗ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ചൈ​ന​യു​മാ​യി ഇ​ന്ത്യ​ൻ സ​ന്പ​ദ്‌വ്യ​വ​സ്ഥ​യെ താ​ര​ത​മ്യം ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.