പി​എം​സി ബാങ്ക് പ്ര​തി​സ​ന്ധി: ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി
Friday, October 18, 2019 3:54 PM IST
ന്യൂ​ഡ​ൽ​ഹി: പി​എം​സി ബാ​ങ്കി​ൽനിന്നു നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് റി​സ​ർ​വ് ബാ​ങ്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ സ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക്കാ​ർ​ക്ക് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം വ്യ​ക്ത​മാ​യ​താ​യും കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഊ​ർ​ജി​താ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നാ​യി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

പി​എം​സി ബാ​ങ്കി​ൽ 4,355 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ആ​ർ​ബി​ഐ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ 40,000 രൂ​പ മാ​ത്ര​മാ​ണ് നി​ക്ഷേ​പ​ക​ർ​ക്ക് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.