യു​പി​യി​ലെ കോ​ള​ജു​ക​ൾ ഇ​നി "മൊ​ബൈ​ൽ ഫോ​ണ്‍ മു​ക്തം’; അ​ധ്യാ​പ​ക​ർ​ക്കും വി​ല​ക്ക്
Friday, October 18, 2019 6:17 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും മൊ​ബൈ​ൽ ഫോ​ണി​നു നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ഉ​ദ്യോ​ഗ​സ്ഥ​രും കു​ട്ടി​ക​ളും ഫോ​ണി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പേ​രി​ലാ​ണു സ​ർ​ക്കു​ല​ർ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ടു​ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ള​ജു​ക​ളി​ലും യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും മി​ക​ച്ച പാ​ഠ​നാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണു ന​പ​ടി​യെ​ന്നാ​ണു സ​ർ​ക്കു​ല​ർ പ​റ​യു​ന്ന​ത്. കോ​ള​ജ് സ​മ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​താ​യും സ​ർ​ക്കു​ല​ർ കു​റ്റ​പ്പെ​ടു​ത്തി.

മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും വാ​ട്ട്സ്ആ​പ്പി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥ് വി​ല​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.