ജ​യി​ലി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യ​തു സു​ഹൃ​ത്തു​ക്ക​ളെ​ന്നു ന​സീം; കേ​സ്
Friday, October 18, 2019 8:14 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വു പി​ടി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​ർ​ക്കെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേ​സി​ലേ​യും പി​എ​സ്സി ത​ട്ടി​പ്പ് കേ​സി​ലേ​യും പ്ര​തി ന​സീം, രാ​ധാ​കൃ​ഷ്ണ​ൻ, സ​ജി​കു​മാ​ർ, വി​നു, ബി​നോ​യ്, സു​രേ​ഷ്, അ​ന​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു ജ​യി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച​തി​നും കേ​സെ​ടു​ത്ത​ത്.

സു​ഹൃ​ത്തു​ക്ക​ളാ​ണു ത​നി​ക്കു ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്നു ന​സീം ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മൊ​ഴി ന​ൽ​കി. ക​ഞ്ചാ​വ് എ​ങ്ങ​നെ ജ​യി​ലി​നു​ള്ളി​ൽ എ​ത്തി​ച്ചു​വെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​സീ​മി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​സീം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പൂ​ജ​പ്പു​ര പോ​ലീ​സും ചോ​ദ്യം ചെ​യ്യും.

ജ​യി​ലി​ൽ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​വു​ന്നു​ണ്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗാ​ണു മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി സെ​ൽ അ​ട​ക്ക​മു​ള്ള 16 സെ​ല്ലു​ക​ളി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്. ക​ഞ്ചാ​വി​ന് പു​റ​മേ ബി​ഡി​യും പാ​ൻ​പ​രാ​ഗ് അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ജ​യി​ൽ അ​ധി​കൃ​ത​ർ പൂ​ജ​പ്പു​ര പോ​ലീ​സി​ന് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.