കെഎസ്ആര്‍ടിസി ലോ​ഫ്ളോ​റി​ൽ ഇ​ന്നോ​വാ ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു പേ​ർ മ​രി​ച്ചു
Friday, October 18, 2019 10:41 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ പു​റ​ക്കാ​ട് മു​രു​ക്കോ​ലി​യി​ൽ കെഎസ്ആര്‍ടിസി ബ​സും ഇ​ന്നോ​വാ കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​മ​ര​ണം. ബ​സ് യാ​ത്ര​ക്കാ​രി​യ​ട​ക്കം അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്.

കാ​ർ യാ​ത്ര​ക്കാ​രാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​നി​ക​ളാ​യ അ​ധ്യാ​പ​ക​രാ​യ മീ​രാ ബ​ർ​മ​ൻ, സോ​വാ ബി​ശ്വാ​സ്, ഗീ​താ റോ​യ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ർ ഡ്രൈ​വ​ർ ര​തീ​ഷ്, യാ​ത്ര​ക്കാ​രാ​യി​രു​ന്ന കാ​ക്കു​ലി ഭ​ദ്ര, ല​ക്ഷ്മി ബി​ശ്വാ​സ് എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് യാ​ത്ര​ക്കാ​രി തോ​ട്ട​പ്പ​ള്ളി ഇ​ല്ലി​ച്ചി​റ വെ​ന്പാ​ല​ശേ​രി പ്ര​സാ​ദി​ന്‍റെ മ​ക​ൾ പ്ര​തി​ഭ​ക്കും പ​രി​ക്കു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ൽ പു​റ​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ഹ​രി​പ്പാ​ട്ടേ​ക്കു പോ​യ കെഎസ്ആര്‍ടിസി ലോ​ഫ്ളോ​ർ ഓ​ർ​ഡി​ന​റി ബ​സി​ൽ ഇ​ന്നോ​വാ കാ​റി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.