അ​മി​താ​ഭ് ബ​ച്ച​ൻ ആ​ശു​പ​ത്രി​ വിട്ടു
Saturday, October 19, 2019 7:40 AM IST
മും​ബൈ: ബോ​ളി​വു​ഡ് താ​രം സൂ​പ്പ​ർ താ​രം അ​മി​താ​ഭ് ബ​ച്ച​ൻ ആ​ശു​പ​ത്രി വി​ട്ടു. പ​തി​വു പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് നാ​നാ​വാ​തി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. മൂ​ന്ന് ദി​വ​സം മു​മ്പാ​യി​രു​ന്നു താ​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സോ​ണി​യി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന കോ​ൻ​ബ​നേ​ഗ ക്രോ​ർ​പ​തി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ബ​ച്ച​ന് ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​ണ് ബ​ച്ച​ന്‍ ത​ന്‍റെ 77-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. നാ​ലു ഹി​ന്ദി സി​നി​മ​ക​ളി​ൽ ബ​ച്ച​ൻ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.