"ഇ​തി​നേ​ക്ക​ൾ മി​ക​ച്ച​താ​യി മ​റ്റൊ​ന്നി​ല്ല, ബ്രെ​ക്സി​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​ണ് ന​ല്ല​ത്'; ബോ​റി​സ് ജോ​ൺ​സ​ൺ
Saturday, October 19, 2019 7:25 AM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് എം​പി​മാ​രെ ഓ​ർ​മി​പ്പി​ച്ച് വീ​ണ്ടും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ. സു​ര​ക്ഷി​ത​മാ​യ ക​രാ​റാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ലും മി​ക​ച്ച​താ​യി മ​റ്റൊ​ന്നു​മി​ല്ലെ​ന്നും ജോ​ൺ​സ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​വ​ണ ബ്ര​ക്സി​റ്റ് ക​രാ​ർ നി​ഷ്പ്ര​യാ​സം പാ​സാ​ക്കാ​നാ​കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും ബോ​റി​സ് ജോ​ൺ​ൺ വ്യ​ക്ത​മാ​ക്കി. ബി​ബി​സി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

നേ​ര​ത്തെ, ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ക​രാ​റി​ലെ​ത്തി​യ​താ​യി ബോ​റീ​സ് ജോ​ൺ​സ​ണും യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ മേ​ധാ​വി ഷാം​ഗ് ക്ലോ​ദ് ജു​ൻ​ക​റും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ര​ടു ക​രാ​റി​ൽ ഇ​രു​കൂ​ട്ട​രും ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ശ​നി​യാ​ഴ്ച ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ ക​രാ​റി​ന് അം​ഗീ​കാ​രം കി​ട്ടു​ന്ന കാ​ര്യം സം​ശ​യ​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഭ​ര​ണ​ക​ക്ഷി​യെ പി​ന്താ​ങ്ങു​ന്ന ഡി​യു​പി ക​രാ​റി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​രാ​റി​നെ​തി​രേ വോ​ട്ട് ചെ​യ്യു​മെ​ന്നു പ്ര​തി​പ​ക്ഷ ലേ​ബ​ർ പാ​ർ​ട്ടി​യും വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റി​ന്‍റെ ഗ​തി എ​ന്താ​വു​മെ​ന്നു വ്യ​ക്ത​മ​ല്ല. തെ​രേ​സാ മേ ​സ​ർ​ക്കാ​ർ മൂ​ന്നു ത​വ​ണ ക​രാ​ർ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും എം​പി​മാ​ർ നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​നു പു​റ​മേ ബ്ര​സ​ൽ​സി​ലെ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​വും കി​ട്ടി​യാ​ലേ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​വൂ. 28 അം​ഗ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ബ്രി​ട്ട​ൻ ഒ​ഴി​കെ യു​ള്ള അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​വും നേ​ട​ണം. ഇ​യു ഉ​ച്ച​കോ​ടി​ക്കാ​യി ജോ​ൺ​സ​ൻ ബ്ര​സ​ൽ​സി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പി​ൽ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ക​രാ​ർ നി​രാ​ക​രി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​വും. ബെ​ൻ ആ​ക്ട് പ്ര​കാ​രം ബ്രെ​ക്സി​റ്റ് നീ​ട്ടാ​ൻ ബ്ര ​സ​ൽ​സി​നോ​ട് ജോ​ൺ​സ​ൻ ആ​വ​ശ്യ​പ്പെ​ട​ണം. ക​രാ​ർ പാ​സാ​യാ​ൽ ജോ​ൺ​സ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ​പോ​ലെ ഈ ​മാ​സം 31നു ​ത​ന്നെ ബ്രി​ട്ട​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി ൽ​നി​ന്നു പു​റ​ത്തു ക​ട​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.