തു​ർ​ക്കി- കു​ർ​ദ് പോ​രാ​ട്ടം; ട്രം​പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ സെ​ന​റ്റി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Saturday, October 19, 2019 8:20 AM IST
വാ​ഷിം​ഗ്ട​ൺ: വ​ട​ക്ക​ൻ സി​റി​യ​യി​ൽ തു​ർ​ക്കി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ കു​ട്ടി​ക്ക​ളി​യോ​ട് ഉ​പ​മി​ക്കു​ക​യും യു​എ​സ് സൈ​നി​ക​രെ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ യു​എ​സ് സെ​ന​റ്റി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ പോ​ലും ട്രം​പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.

ഒ​രാ​ഴ്ച ദീ​ർ​ഘി​ച്ച പോ​രാ​ട്ട​ത്തി​ൽ ഇ​തി​ന​കം സി​വി​ലി​യ​ന്മാ​ർ ഉ​ൾ​പ്പെ​ടെ 500 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണു ക​ണ​ക്ക്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കു​ർ​ദ് വം​ശ​ജ​രാ​ണ്. മൂ​ന്നു​ല​ക്ഷ​ത്തോ​ളം സി​വി​ലി​യ​ന്മാ​ർ പ​ലാ​യ​നം ചെ​യ്തി​ട്ടു​മു​ണ്ട്.

യു​എ​സ് വൈ​സ്പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സും തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് 120 മ​ണി​ക്കൂ​ർ വെ​ടി​നി​ർ​ത്ത​ലി​നു തു​ർ​ക്കി സ​മ്മ​തി​ച്ചു.​എ​ന്നാ​ൽ ഇ​തി​നു​ശേ​ഷ​വും റാ​സ് അ​ൽ അ​യ്ൻ പ​ട്ട​ണ​ത്തി​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​താ​യി എ​പി റി​പ്പോ​ർ​ട്ടു ചെ​യ്തു.

സി​റി​യ​യ്ക്കു​ള്ളി​ൽ തു​ർ​ക്കി സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന നി​ർ​ദി​ഷ്ട സു​ര​ക്ഷി​ത​മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ കു​ർ​ദു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​ണു വെ​ടി​നി​ർ​ത്ത​ലെ​ന്ന് എ​ർ​ദോ​ഗ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

കു​ർ​ദു​ക​ൾ പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ അ​ഞ്ചു​ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് കൂ​ടു​ത​ൽ​ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞി​രു​ന്നു. ട്രം​പ് ത​നി​ക്ക് അ​യ​ച്ച ക​ത്ത് എ​ല്ലാ ന​യ​ത​ന്ത്ര​മ​ര്യാ​ദ​ക​ളും ലം​ഘി​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, ര​ണ്ടു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ്നേ​ഹ​വും ബ​ഹു​മാ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ക്കാ​ര്യം വി​ട്ടു​ക​ള​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.