ബി​ഹാ​ർ ജ​യി​ലി​ൽ​നി​ന്നു ചാ​ടി​യ പ്ര​തി ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ
Saturday, October 19, 2019 9:45 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ ജ​യി​ൽ​നി​ന്നു ചാ​ടി പ്ര​തി ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ. ബി​ഹാ​റി​ലെ സീ​താ​മ​ർ​ഹി ജി​ല്ല​യി​ലെ ജ​യി​ലി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട വി​കാ​സ് ജാ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഡ​ൽ​ഹി പോ​ലീ​സും ബി​ഹാ​ർ എ​സ്ടി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​കാ​സ്. ഡ​ൽ​ഹി​യി​ലെ ന​ഗ്ലോ​യി​ൽ വി​കാ​സ് സു​ഹൃ​ത്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

സെ​പ്റ്റം​ബ​ർ 19ന് ​പോ​ലീ​സി​ന്‍റെ ക​ണ്ണി​ൽ മു​ള​ക് പൊ​ടി വി​ത​റി​യാ​ണ് വി​കാ​സ് ര​ക്ഷ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.