ജ​ലീ​ലി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ട​യി​ല്ലാ വെ​ടി​യ​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, October 19, 2019 12:13 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ട​യി​ല്ലാ വെ​ടി​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഴി​മ​തി​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ ഉ​ണ്ട​യി​ല്ലാ വെ​ടി​യാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. എ​ന്നാ​ൽ എ​ല്ലാം ഉ​ണ്ട​യു​ള്ള വെ​ടി​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ന്ത്രി ജ​ലീ​ലി​നും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി​യി​ല്ല. സ​ത്യം ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ക്ഷാ ഫ​ലം വ​ന്ന​ശേ​ഷം മാ​ർ​ക്ക് കൂ​ട്ടി ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ത​ന്‍റെ വാ​ദം അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ ഗു​രു​ക​ളു​ടെ പ്ര​സ്താ​വ​ന. ജ​ലീ​ൽ ചെ​യ​ർ​മാ​നാ​യി​ട്ടു​ള്ള കൗ​ണ്‍​സി​ലി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​ണ് മ​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ ത​ള്ളി​യ​ത്. ഇ​നി എ​ങ്ങ​നെ ജ​ലീ​ലി​ന് മ​ന്ത്രി പ​ദ​വി​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ജലീലിനെതിരെ ജൂഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ധ്രൂ​വീ​ക​ര​ണ​ത്തി​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. തോ​ൽ​വി ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് സി​പി​എം വ​ർ​ഗീ​യ കാ​ർ​ഡ് ഇ​റ​ക്കു​ന്ന​ത്. ജ​ന​പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ടാ​ൻ എ​ൽ​ഡി​എ​ഫി​നാ​കി​ല്ല. വി​ക​സ​ന രം​ഗ​ത്ത് പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​രാ​ണ് നി​ല​വി​ലേ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.