രോഹിത്തിന് സെഞ്ചുറി, രഹാനെയ്ക്ക് അർധ സെഞ്ചുറി; ഇന്ത്യ കരകയറുന്നു
Saturday, October 19, 2019 2:40 PM IST
റാഞ്ചി: രോഹിത് ശർമയുടെ സെഞ്ചുറിയുടെയും ഉപനായകൻ അജിങ്ക്യ രഹാനെയുടെ അർധ സെഞ്ചുറിയുടെയും പിൻബലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കരകയറുന്നു. 39/3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ രോഹിത്-രഹാനെ സഖ്യം കൈപിടിച്ചുയർത്തി. 108 റണ്‍സോടെ രോഹിത്തും 74 റണ്‍സുമായി രഹാനെയും ക്രീസിലുണ്ട്. ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 205/3 എന്ന നിലയിലാണ്. നാലാം വിക്കറ്റിൽ രോഹിത്-രഹാനെ സഖ്യം ഇതുവരെ 166 റണ്‍സ് ചേർത്തിട്ടുണ്ട്.

പരമ്പരയിലെ രോഹിത്തിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. 13 ഫോറും നാല് സിക്സും രോഹിത് നേടി. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മയങ്ക് അഗർവാൾ (10), ചേതേശ്വർ പൂജാര (0), വിരാട് കോഹ് ലി (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ രണ്ടു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.