ബി​എ​സ്എ​ഫ് ജ​വാ​നെ വ​ധി​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മെ​ന്ന് ബം​ഗ്ലാ​ദേ​ശ്
Saturday, October 19, 2019 5:33 PM IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി സം​ര​ക്ഷ​ണ സേ​നാം​ഗ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്മാ​ൻ ഖാ​ൻ. തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണ് ബിഎസ്എഫ് ജ​വാ​നു നേ​രെ ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി സം​ര​ക്ഷ​ണ സേ​ന വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി സം​സാ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​സ​ദു​സ്മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ലെ അ​ന്താ​രാ​ഷ‌്ട്ര അ​തി​ർ​ത്തി​യി​ൽ ഫ്ളാ​ഗ് മീ​റ്റിം​ഗി​നി​ടെ വെ​ടി​വെ​യ്പ് ന​ട​ന്ന​ത്. ബി​എ​സ്എ​ഫ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ വി​ജ​യ് ഭ​ൻ സിം​ഗാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ക്മ​രി​ചാ​റി​ലെ ന​ദീ​തീ​ര​ത്തു​വ​ച്ചാ​ണ് വി​ജ​യ് ഭാ​ൻ സിം​ഗി​നു വെ​ടി​യേ​റ്റ​ത്. മ​റ്റൊ​രു ബി​എ​സ്എ​ഫ് ജ​വാ​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഒ​രു ദ​ശ​ക​മാ​യി ഇ​രു സൈ​ന്യ​വും ത​മ്മി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ഏ​റ്റു​മു​ട്ട​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ഴ​ത്തേ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നു​മാ​ണ് ബോ​ർ​ഡ​ർ ഗാ​ർ​ഡ് ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.