വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം; ബി​ജെ​പി മ​ന്ത്രി​യു​ടെ ബ​ന്ധു അ​റ​സ്റ്റി​ൽ
Saturday, October 19, 2019 11:31 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച ബി​ജെ​പി​ക്കാ​ര​നാ​യ മ​ന്ത്രി ബ​ന്ധു അ​റ​സ്റ്റി​ൽ. നി​തി​ൻ നി​ൽ​കാ​ന്ത് റാ​വു എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭ​ണ്ഡാ​ര ജി​ല്ലാ ഗാ​ർ​ഡി​യ​ൻ മ​ന്ത്രി പ​രി​ണ​യ ഫു​കെ​യു​ടെ ബ​ന്ധു​വാ​ണ് നി​തി​ൻ.

സാ​കോ​ലി മ​ണ്ഡ​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന 18 ല​ക്ഷം രൂ​പ​യും ഇ​യാ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. മ​ന്ത്രി​യു​ടെ ബ​ന്ധു​ക്ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​തി​ൻ പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.