മാ​യം ചേ​ർ​ക്ക​ൽ കു​റ​ഞ്ഞു; പാലിന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടെ​ന്നു പ​ഠ​നം
Sunday, October 20, 2019 5:08 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മാ​യം ചേ​ർ​ത്ത പാ​ൽ ഗ​ണ്യ​മാ​യി കു​റ‍​ഞ്ഞെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര അ​ഥോ​റ്റി​യു​ടെ (എ​ഫ്എ​സ്എ​സ്എ​ഐ) പ​ഠ​ന റി​പ്പോ​ർ​ട്ട്. 1103 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച 6432 പാ​ൽ സാം​പി​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു പ​രി​ശോ​ധ​ന. പാ​ൽ സാം​പി​ളു​ക​ളി​ൽ 12 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണു മാ​യം. അ​തി​ലൊ​ന്നു കേ​ര​ള​ത്തി​ലാ​ണ്.

പാ​ൽ സാ​മ്പി​ളു​ക​ളി​ൽ 93 ശ​ത​മാ​ന​വും സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് പ​ഠ​നം തെ​ളി​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ഫ്ലാ​ടോ​ക്സി​ൻ പോ​ലെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ൾ 368 സാം​പി​ളു​ക​ളി​ൽ (5.7%) ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക പ​ര​ത്തു​യാ​ണ്. പ​ശു​ക്ക​ളു​ടെ തീ​റ്റ​യി​ലൂ​ടെ​യും മ​രു​ന്നു​ക​ളി​ലൂ​ടെ​യു​മാ​ണ് ഇ​വ പാ​ലി​ലെ​ത്തു​ന്ന​തെ​ന്നു ക​രു​തു​ന്നു.

പ്ര​ത്യേ​ക സീ​സ​ണു​ക​ളി​ൽ ആ​വ​ശ്യം വ​ർ​ധി​ക്കു​മ്പോ​ഴാ​ണു പാ​ലി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​ത്. അ​ഫ്ലാ​ടോ​ക്സി​നു​ണ്ടെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​മു​ൾ​പ്പെ​ടെ വ​രാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.