എ​സ്എ​ഫ്ഐ​ക്ക് മി​ണ്ടാ​ട്ട​മി​ല്ല, ആ ​സം​ഘ​ട​ന ഇ​പ്പോ​ഴു​ണ്ടോ?; പ​രി​ഹ​സി​ച്ച് ചെ​ന്നി​ത്ത​ല
Sunday, October 20, 2019 9:51 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ക്ക് കും​ഭ​കോ​ണ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ർ​ക്ക് ദാ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണെ​ന്നും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ എ​സ്എ​ഫ്ഐ​ക്ക് ഇ​തി​ലൊ​ന്നും മി​ണ്ടാ​ട്ട​മി​ല്ല എ​ന്നു​മാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ പ​രി​ഹാ​സം. ആ ​സം​ഘ​ട​ന ഇ​പ്പോ​ഴു​ണ്ടോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

മ​ന്ത്രി കെ​ടി ജ​ലീ​ൽ ഉ​ൾ​പ്പെ​ട്ട മാ​ർ​ക്കു​ദാ​ന വി​വാ​ദ​ത്തി​ൽ ചെ​ന്നി​ത്ത​ല ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​ർ​ക്ക് ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​യെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു ഗ​വ​ർ​ണ​ർ​ക്കു വീ​ണ്ടും ക​ത്തു ന​ല്കി​യ​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​ർ​ക്ക് ദാ​ന​ത്തി​നി​തെി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​തു മ​ന്ത്രി ജ​ലീ​ലി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​യി​രി​ക്കു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​ണ് രാ​ജ​ൻ ഗു​രു​ക്ക​ൾ. അ​ദ്ദേ​ഹം എം​ജി സ​ർ​വ​ക​ലാ​ശാ​ലാ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ കൂ​ടി​യാ​ണ്.

അ​തേ​സ​മ​യം, വി​വാ​ദം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മ​ന്ത്രി ജ​ലീ​ലി​നെ​തി​രേ ഉ​യ​ർ​ന്ന മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ലെ എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് കോ​ടി​യേ​രി പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​താ​ണു പ്ര​ധാ​നം. പു​നഃ​പ​രി​ശോ​ധ​ന വേ​ണോ വേ​ണ്ട​യോ എ​ന്നെ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തു ച​ട്ടം പ​രി​ശോ​ധി​ച്ച ശേ​ഷം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും കോ​ടി​യേ​രി പ്ര​തി​ക​രി​ച്ചു.

ഇ​തി​നി​ടെ, മാ​ർ​ക്ക്ദാ​ന വി​വാ​ദ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​റും ര​ജി​സ്ട്രാ​റും മ​റു​പ​ടി ന​ൽ​കി. വൈ​സ് ചാ​ൻ​സ​ല​റോ​ടു ഗ​വ​ർ​ണ​റും ര​ജി​സ്ട്രാ​റോ​ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ക​ത്ത് ന​ൽ​കി​യ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​സാ​ബു തോ​മ​സ് സ്പെ​യി​നി​ലേ​ക്കു തി​രി​ച്ചു. യൂ​റോ​പ്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് ന​ൽ​കി​യ അം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് മാ​ൻ​ഡ്രി​ഡി​ലേ​ക്കു പോ​യ​ത്.

മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു വൈ​സ് ചാ​ൻ​സ​ല​ർ മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ, സി​ൻ​ഡി​ക്ക​റ്റി​നു​ണ്ടാ​യ വീ​ഴ്ച എ​ടു​ത്തു​പ​റ​യാ​തെ, പ​രീ​ക്ഷ മാ​നു​വ​ലി​ൽ പ​റ​യു​ന്ന വ​കു​പ്പു​ക​ൾ അ​ധി​ക​വും ചേ​ർ​ത്ത ക​ത്താ​ണു ര​ജി​സ്ട്രാ​ർ കൈ​മാ​റി​യ​തെ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.