മാ​റു​ന്ന ലോ​ക​ത്തി​ന് ര​ണ്ടാം ഗാ​ന്ധി​യെ വേ​ണം; മോ​ദി​യെ അ​ടു​ത്തു​നി​ർ​ത്തി ഷാ​രൂ​ഖ്
Sunday, October 20, 2019 12:02 PM IST
ന്യൂ​ഡ​ൽ​ഹി: മാ​റു​ന്ന ലോ​ക​ത്തി​ന് ഒ​രു ര​ണ്ടാം ഗാ​ന്ധി​യു​ടെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ടു​ത്തു​നി​ർ​ത്തി​യാ​യി​രു​ന്നു ഷാ​രൂ​ഖി​ന്‍റെ പ​രാ​മ​ർ​ശം.

നാം ​ശു​ദ്ധി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വ​ച്ഛ് അ​ഭി​യാ​നി​ലൂ​ടെ ആ ​ആ​ശ​യം വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ​വ​രും അ​തി​നെ​ക്കു​റി​ച്ച​റി​ഞ്ഞു. കൂ​ടു​ത​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​നാ​യി- മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150-ാം ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഷാ​രൂ​ഖ് പ​റ​ഞ്ഞു.

മ​ഹാ​ത്മ ഗാ​ന്ധി വീ​ണ്ടും അ​വ​ത​രി​ക്ക​ണ​മെ​ന്നു താ​ൻ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. ഗാ​ന്ധി​ജി 2.0 ആ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യം. കാ​ര​ണം ലോ​കം മാ​റു​ക​യാ​ണെ​ന്നും ഷാ​രൂ​ഖ് ഖാ​ൻ പ​രി​പാ​ടി​ക്കി​ടെ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് മോ​ദി താ​ര​ങ്ങ​ളോ​ടു ന​ന്ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.