തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ; പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഭീ​ക​ര ക്യാ​ന്പു​ക​ൾ ത​ക​ർ​ത്തു
Sunday, October 20, 2019 12:32 PM IST
ശ്രീ​ന​ഗ​ർ: പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി ന​ൽ​കി ഇ​ന്ത്യ. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഭീ​ക​ര ക്യാ​ന്പു​ക​ൾ ഇ​ന്ത്യ​ൻ സൈ​ന്യം ത​ക​ർ​ത്തു. കാ​ഷ്മീ​രി​ലെ ത​ങ്ധാ​ർ മേ​ഖ​ല​യ്ക്കു സ​മീ​പ​മാ​ണ് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ തി​രി​ച്ച​ടി.

പാ​ക് ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ന് ര​ണ്ട് സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കു​പ്വാ​ര ജി​ല്ല​യി​ലെ ത​ങ്ധാ​ർ സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ക​രാ​ർ ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

പാ​ക് ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ല് സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ബാ​ര​മു​ല്ല, ര​ജൗ​രി സെ​ക്ട​റു​ക​ളി​ലും പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചി​രു​ന്നു.

ജൂ​ലൈ​യി​ൽ 296 ത​വ​ണ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​രാ​ർ ലം​ഘി​ച്ച് വെ​ടി​യു​തി​ർ​ത്ത​ത്. ഓ​ഗ​സ്റ്റി​ൽ 307 ത​വ​ണ​യും സെ​പ്റ്റം​ബ​റി​ൽ 292 ത​വ​ണ​യും പാ​ക്കി​സ്ഥാ​ൻ ക​രാ​ർ ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.