ന​ൻ​മ ചെ​യ്യു​ന്ന​തു തെ​റ്റെ​ങ്കി​ൽ ആ ​തെ​റ്റ് തു​ട​രും; നി​ല​പാ​ടി​ലു​റ​ച്ച് കെ.​ടി.​ജ​ലീ​ൽ
Sunday, October 20, 2019 12:50 PM IST
കോ​ഴി​ക്കോ​ട്: മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ നി​ല​പാ​ടി​ലു​റ​ച്ച് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. വി​ദ്യാ​ർ​ഥി​യു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും അ​ർ​ഹ​ത​യു​ണ്ടെ​ന്നു തോ​ന്നി​യാ​ൽ ഇ​നി​യും ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കാ​നാ​ണു ത​നി​ക്കി​ഷ്ട​മെ​ന്നും മു​ക്ക​ത്തെ സ്വ​കാ​ര്യ ച​ട​ങ്ങി​ൽ ജ​ലീ​ൽ പ​റ​ഞ്ഞു.

മാ​നു​ഷി​ക വ​ശം നോ​ക്കി​യാ​ണു താ​ൻ പ്ര​വ​ർ​ത്തി​ച്ച​ത്. ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ആ​രേ​യും പി​ന്തി​രി​പ്പി​ക്കാ​നാ​വി​ല്ല. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മ​നു​ഷ്യ​ർ​ക്കു വേ​ണ്ടി​യാ​ണ്. ന​ൻ​മ ചെ​യ്യു​ന്ന​തു തെ​റ്റാ​ണെ​ങ്കി​ൽ ആ ​തെ​റ്റ് തു​ട​രും. സാ​ധാ​ര​ണ​ക്കാ​ർ പ​റ​ഞ്ഞാ​ൽ ന്യാ​യ​മാ​യ കാ​ര്യം ചെ​യ്യാ​തി​രി​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴും തി​രി​ച്ചു​പോ​കു​ന്പോ​ഴും മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. യൂ​ത്ത് ലീ​ഗു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. മാ​ർ​ക്ക്ദാ​ന വി​ഷ​യ​ത്തി​ൽ മ​ന്ത്രി ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം യു​ഡി​എ​ഫ് ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​യു​ടെ ത​വ​നൂ​രി​ലെ ഓ​ഫീ​സി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.