ഹി​റ്റ്മാ​ൻ; രോ​ഹി​ത്തി​ന് ഇ​ര​ട്ട സെ​ഞ്ചു​റി
Sunday, October 20, 2019 1:04 PM IST
റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ​യ്ക്ക് ഇ​ര​ട്ട സെ​ഞ്ചു​റി. രോ​ഹി​ത്തി​ന്‍റെ ടെ​സ്റ്റ് ക​രി​യ​റി​ലെ ആ​ദ്യ​ത്തെ ഡ​ബി​ൾ സെ​ഞ്ചു​റി​യാ​ണി​ത്. 199റ​ണ്‍​സി​ൽ​നി​ന്ന് സി​ക്സ് പ​റ​ത്തി​യാ​ണ് രോ​ഹി​ത് ഡ​ബി​ൾ സെ​ഞ്ചു​റി കു​റി​ച്ച​ത്. 243 പ​ന്തി​ൽ 28 ഫോ​റും അ​ഞ്ച് സി​ക്സും സ​ഹി​ത​മാ​ണ് രോ​ഹി​ത് ടെ​സ്റ്റി​ലെ ക​ന്നി ഡ​ബി​ൾ സെ​ഞ്ചു​റി അ​ടി​ച്ച​ത്.

ടെ​സ്റ്റി​ൽ രോ​ഹി​ത് ശ​ർ​മ ആ​ദ്യ​മാ​യി ഓ​പ്പ​ണ​റാ​യി ക​ളി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പ​ര​ന്പ​ര​യ്ക്ക് ഉ​ണ്ട്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ ര​ണ്ട് ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി​യാ​ണ് ഓ​പ്പ​ണ്‍ സ്ഥാ​നം രോ​ഹി​ത് ആ​ഘോ​ഷി​ച്ച​ത്.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യു​ടെ പേ​രി​ൽ മൂ​ന്ന് ഡ​ബി​ൾ സെ​ഞ്ചു​റി​ക​ളു​ണ്ട്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റും രോ​ഹി​ത് ശ​ർ​മ​യു​ടെ പേ​രി​ലാ​ണ്.

മൂ​ന്ന് വി​ക്ക​റ്റി​ന് 39 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​ന്ത്യ​യെ ര​ഹാ​ന​യെ ഒ​പ്പം ചേ​ർ​ത്ത് രോ​ഹി​ത് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഡ​ബി​ൽ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത്തി​നെ റ​ബാ​ഡ പ​വ​ലി​യ​ൻ ക​യ​റ്റി. നേ​ര​ത്തെ ര​ഹാ​നെ​യും സെ​ഞ്ചു​റി തി​ക​ച്ചി​രു​ന്നു. നി​ല​വി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 378 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.