അ​ടു​ത്ത അ​ഞ്ചു ദി​വ​സം "ഇ​ടി​വെ​ട്ട് മ​ഴ'; ഓ​റ​ഞ്ച് അ​ല​ർ​ട്ട്, ജാ​ഗ്ര​താ നി​ർ​ദേ​ശം
Sunday, October 20, 2019 6:53 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ഞ്ചു ദി​വ​സം കേ​ര​ള​ത്തി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലു​മാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ (115 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ) അ​തി​ശ​ക്ത​മാ​യ​തോ (115 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 204.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ) ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഉ​രു​ൾ​പൊ​ട്ട​ൽ/​മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​മി​യി​ൽ വി​ള്ള​ലു​ക​ൾ കാ​ണ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​റി​യി​പ്പ് കി​ട്ടു​ന്ന മു​റ​യ്ക്ക് മാ​റി താ​മ​സി​ക്കു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ൾ:

ഒ​ക്ടോ​ബ​ർ 20: കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്
ഒ​ക്ടോ​ബ​ർ 21 : കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്
ഒ​ക്ടോ​ബ​ർ 22: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്
ഒ​ക്ടോ​ബ​ർ 23: കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്
ഒ​ക്ടോ​ബ​ർ 24: മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.