സി​ക്സ​ർ മ​ഴ, ത​ട്ടു​പൊ​ളി​പ്പ​ന്‍ ഇ​ന്നിം​ഗ്സ്; ഉ​മേ​ഷ് യാ​ദ​വി​ന് അ​പൂ​ർ​വ റി​ക്കാ​ർ​ഡ്
Sunday, October 20, 2019 3:27 PM IST
റാ​ഞ്ചി: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​പൂ​ർ​വ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ വാ​ല​റ്റ​ക്കാ​ര​ൻ ഉ​മേ​ഷ് യാ​ദ​വ്. അ​തി​വേ​ഗ​ത്തി​ൽ 30 റ​ണ്‍​സോ അ​തി​നു മു​ക​ളി​ലോ നേ​ടു​ന്ന ബാ​റ്റ്സ്മാ​ൻ എ​ന്ന നേ​ട്ട​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ റാ​ഞ്ചി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം ഉ​മേ​ഷ് സ്വ​ന്തം പേ​രി​ൽ എ​ഴു​തി​യ​ത്.

ഒ​ന്പ​താ​മ​നാ​യി ഇ​ന്ത്യ​ക്കു വേ​ണ്ടി ബാ​റ്റ് ചെ​യ്യാ​നെ​ത്തി​യ ഉ​മേ​ഷ് വെ​റും 10 പ​ന്തി​ൽ​നി​ന്ന് 31 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. അ​ഞ്ചു സി​ക്സ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഉ​മേ​ഷി​ന്‍റെ അ​തി​വേ​ഗ ഇ​ന്നിം​ഗ്സ്. ഒ​ന്പ​തു പ​ന്തി​ൽ 31 റ​ണ്‍​സ് പൂ​ർ​ത്തി​യാ​ക്കി​യ ഉ​മേ​ഷ്, പ​ത്താം പ​ന്തി​ൽ ലി​ൻ​ഡെ​യ്ക്ക് ഇ​ര​യാ​യി മ​ട​ങ്ങി. 310 സ്ട്രൈ​ക്ക് റേ​റ്റി​ലാ​യി​രു​ന്നു ഉ​മേ​ഷി​ന്‍റെ പ്ര​ക​ട​നം.

ന്യൂ​സി​ല​ൻ​ഡി​ന്‍റെ സ്റ്റീ​ഫ​ൻ ഫ്ള​മിം​ഗി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഇ​തു​വ​രെ ഈ ​റി​ക്കാ​ർ​ഡ്. 14 പ​ന്തി​ൽ​നി​ന്നാ​ണ് ഫ്ള​മിം​ഗ് 31 റ​ണ്‍​സി​ൽ എ​ത്തി​യ​ത്. വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന്‍റെ ന​ഥാ​ൻ മ​ക്ലീ​ൻ (21 പ​ന്തി​ൽ 31), ബം​ഗ്ലാ​ദേ​ശി​ന്‍റെ അ​ബ്ദു​ൾ റ​സാ​ഖ് (28 പ​ന്തി​ൽ 43), എ​ന്നി​വ​രാ​യി​രു​ന്നു ഇ​തു​വ​രെ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.