ധോ​ണി മ​ഹാ​നാ​യ താ​ര​മെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി
Sunday, October 20, 2019 4:53 PM IST
കൊ​ച്ചി: മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി മ​ഹാ​നാ​യ താ​ര​മെ​ന്ന് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. ധോ​ണി​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​വു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ​താ​ണ് ഗാം​ഗു​ലി. വൈ​​കു​​ന്നേ​​രം ആ​​റി​​ന് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ ആ​​രം​​ഭി​​ക്കും.

ഐ​​​എ​​​സ്എ​​​ൽ ആ​​​റാം സീ​​​സ​​​ണി​​​നു ഇന്ന് വൈ​​​കു​​ന്നേ​​രം 7.30നാ​​​ണ് കി​​​ക്ക് ഓ​​​ഫ്. രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും​​​കൂ​​​ടു​​​ത​​​ൽ ആ​​​രാ​​​ധ​​​ക​​​രു​​​ള്ള കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​ഴ്സ് ഫു​​​ട്ബോ​​​ൾ ക്ല​​​ബും ക​​​ളി​​​മി​​​ക​​​വി​​​ൽ മു​​​ന്നി​​​ലു​​​ള്ള എ​​​ടി​​​കെ​​​യും ത​​​മ്മി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.