ഇ​ന്ത്യ​ക്കാ​രെ​ല്ലാ​രും അ​ഭി​ജി​ത്തി​ന്‍റെ നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്ക​ണം: മാ​യാ​വ​തി
Sunday, October 20, 2019 6:03 PM IST
ന്യൂ​ഡ​ൽ​ഹി: ‌‌‌നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​ഭി​ജി​ത് ബാ​ന​ർ​ജി​യെ പ്ര​ശം​സി​ച്ച് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ഭി​ജി​ത്തി​ന്‍റെ നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്ക​ണ​മെ​ന്നും ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി കാ​ണ​രു​തെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മാ​യാ​വ​തി​യു​ടെ പ്ര​ശം​സ.

ദാ​രി​ദ്ര്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണാ​ത്മ​ക സ​മീ​പ​ന​ത്തി​നും പു​ര​സ്കാ​ര ല​ബ്ദി​യി​ലും അ​ഭി​ജി​ത് ബാ​ന​ർ​ജി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടി​ൽ ഇ​തി​നെ കാ​ണു​ന്ന​ത് പൂ​ർ​ണ​മാ​യും തെ​റ്റാ​ണ്. എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ഈ ​നേ​ട്ട​ത്തി​ൽ അ​ഭി​മാ​നം​കൊ​ള്ള​ണ​മെ​ന്നും മാ​യാ​വ​തി ട്വീ​റ്റ് ചെ​യ്തു.

അ​ഭി​ജി​ത്തി​ന്‍റെ നോ​ബേ​ല്‍ സ​മ്മാ​ന വി​ജ​യം ഇ​ന്ത്യ​യി​ല്‍ രാ​ഷ്ട്രീ​യ ച​ർ‌​ച്ച​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​യാ​വ​തി​യു​ടെ അ​ഭി​ന​ന്ദ​നം. അ​ഭി​ജി​ത്തി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി രാ​ഹു​ൽ സി​ൻ​ഹ​യു​മാ​ണ് അ​ഭി​ജി​ത്തി​ന്‍റെ നേ​ട്ട​ത്തെ ത​ള്ളി രം​ഗ​ത്തെ​ത്തി​യ​ത്. ബാ​ന​ർ​ജി ഇ​ട​തു ചാ​യ് വു​ള്ള​യാ​ളാ​ണെ​ന്നും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ് എ​ന്നു​മാ​യി​രു​ന്നു പി​യൂ​ഷ് ഗോ​യ​ൽ പ ​റ​ഞ്ഞ​ത്. ര​ണ്ടാം ഭാ​ര്യ വി​ദേ​ശി​യാ​യ​വ​ർ​ക്കാ​ണു നൊ​ബേ​ൽ ല​ഭി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു രാ​ഹു​ൽ സി​ൻ​ഹ​യു​ടെ പ​രി​ഹാ​സം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​യി​രു​ന്ന ന്യാ​യ് പ​ദ്ധ​തി​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു അ​ഭി​ജി​ത് ബാ​ന ർ​ജി. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പി​യൂ​ഷ് ഗോ​യ​ൽ ബാ​ന​ർ​ജി​യെ ഇ​ന്ത്യ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണെ​ന്ന് ആ​രോ​പി​ച്ച​ത്. ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച അ​ഭി​ജി​ത് ബാ​ന​ർ​ജി, പീ​യു​ഷ് ഗോ​യ​ൽ ത​ന്‍റെ പ്രൊ​ഫ​ഷ​ണ​ലി​സ​ത്തെ​യാ​ണു ചോ​ദ്യം ചെ​യ്ത​തെ​ന്നും താ​ൻ സാ​മ്പ​ത്തി​ക ചി​ന്ത​യി​ൽ പ​ക്ഷ​പാ​തം കാ​ണി​ക്കാ​റി​ല്ലെ​ന്നും ബാ​ന​ർ​ജി പ​റ​ഞ്ഞു.

അ​ഭി​ജി​ത്തി​നെ പി​ന്തു​ണ​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും രം​ഗ​ത്തു വ​ന്നി​രു​ന്നു. മ​ത​ഭ്രാ​ന്ത​ൻ​മാ​രാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും പ്രൊ​ഫ​ഷ​ണ​ലി​സം എ​ന്താ​ണെ​ന്ന് അ​വ​ർ​ക്ക് അ​റി​യു​ക പോ​ലു​മി​ല്ലെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. പ്രി​യ ബാ​ന​ർ​ജി, ഈ ​മ​ത​ഭ്രാ​ന്ത​ൻ​മാ​ർ വി​ദ്വേ​ഷം കൊ​ണ്ട് അ​ന്ധ​രാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക യാ​ണ്. ഒ​രു പ്രൊ​ഫ​ഷ​ണ​ൽ എ​ന്താ​ണ് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​വ​ർ​ക്കു യാ​തൊ​രു ധാ​ര​ണ​യു​മി​ല്ല. പ​തി​റ്റാ​ണ്ടു​ക​ൾ ശ്ര​മി​ച്ചാ​ലും നി​ങ്ങ​ൾ​ക്ക് അ​ക്കാ​ര്യം അ​വ​രോ​ടു വി​ശ​ദീ​ക​രി​ക്കാ​നു​മാ​കി​ല്ല. കോ​ടി​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ നി​ങ്ങ​ളെ​യോ​ർ​ത്ത് അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണെ​ന്നു മാ​ത്ര​മോ​ർ​ക്കു​ക- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

അ​ഭി​ജി​ത്ത് ആ​ത്മാ​ര്‍​ഥ​മാ​യി ത​ന്‍റെ ജോ​ലി ചെ​യ്താ​ണ് നോ​ബേ​ല്‍ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ത​ക​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക​രം​ഗ​ത്തെ തി​രി​കെ കൊ​ണ്ടു വ​ര​ലാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ജോ​ലി അ​ല്ലാ​തെ കോ​മ​ഡി ഷോ ​ന​ട​ത്ത​ല​ല്ലെ​ന്നും പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.