ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ന്ന കേ​സ്: പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി
Sunday, October 20, 2019 9:33 PM IST
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ആ​ന​യ​റ ലോ​ർ​ഡ്സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കാ​രാ​ളി അ​നൂ​പ് വ​ധ​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ചാ​ക്ക താ​ഴ​ശേ​രി വ​യ​ലി​ൽ വീ​ട്ടി​ൽ വി​പി​നാ​ണ് (കൊ​ച്ചു​കു​ട്ട​ൻ- 32) കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ഈ​ഞ്ച​യ്ക്ക​ലി​ലെ മാ​ളി​നു മു​ന്നി​ൽ നി​ന്ന് ഗു​ണ്ടാ സം​ഘ​ത്തി​ലൊ​രാ​ൾ വി​പി​ന്‍റെ ഓ​ട്ടോ സ​വാ​രി​ക്കു വി​ളി​ച്ചു. ഹൈ​വേ​യി​ൽ നി​ന്ന് ആ​ന​യ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു തി​രി​ഞ്ഞ് ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ത്തു​നി​ന്ന സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ ചേ​ർ​ന്ന് വെ ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

ഇ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി 108 ആം​ബു​ല​ൻ​സി​ൽ വി​പി​നെ മെ​ഡി ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. വ​ല​തു കൈ​യും ഇ​ട​തു പാ​ദ​വും വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.
2014ൽ ​കാ രാ​ളി അ​നൂ​പി​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് വി​പി​ൻ. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന വി​പി​ൻ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.