നി​ർ​മ​ല സീ​താ​രാ​മ​ൻ ജെ​എ​ൻ​യു സ​ഹ​പാ​ഠി: അ​ഭി​ജി​ത് ബാ​ന​ർ​ജി
Sunday, October 20, 2019 11:27 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (ജെ​എ​ൻ​യു) സ​ഹ​പാ​ഠി​യാ​യി​രു​ന്നെ​ന്നും പ​ല വി​ഷ​യ​ങ്ങ​ളി​ലും ഒ​രേ കാ​ഴ്ച​പ്പാ​ട് പു​ല​ർ​ത്തി​യി​രു​ന്ന​താ​യും നൊ​ബേ​ൽ പു​ര​സ്കാ​രം ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ർ​ജി. തനിക്കെതിരെ ബി​ജെ​പി നേ​താ​ക്ക​ൾ വി​മ​ർ​ശം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ധ​ന​മ​ന്ത്രി​യു​മാ​യു​ള്ള സൗ​ഹൃ​ദം അ​ഭി​ജി​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടു പേ​ർ​ക്കും പ​ര​സ്പ​രം അ​റി​യാ​വു​ന്ന ആ​ളു​ക​ളാ​ണ്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ത​ങ്ങ​ൾ ഒ​രേ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ പു​ല​ർ​ത്തി​യി​രു​ന്നു. ജെ​എ​ൻ​യു​വി​ൽ നി​ർ​മ​ല സീ​താ​രാ​മ​ൻ ത​ന്‍റെ സ​ഹ​പാ​ഠി​യാ​യി​രു​ന്നു. ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ ത​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​തൊ​ന്നും ത​ങ്ങ​ൾ​ക്ക് വി​യോ​ജി​പ്പ് ഇ​ല്ലാ​യി​രു​ന്നു എ​ന്ന് അ​ർ​ഥ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​ഭി​ജി​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.