മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക്ക് സം​ര​ക്ഷ​ണം: സൗ​ദി​യി​ല്‍ പു​തി​യ നി​യ​മം നിലവിൽ
Monday, October 21, 2019 2:09 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ് നി​യ​മം.

ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, അ​സ​ഭ്യം പ​റ​യ​ൽ, അ​പ​മാ​നി​ക്ക​ൽ, സം​ഘ​ർ​ഷ​മു​ണ്ടാ​ക്ക​ൽ, എ​തി​ർ ലിം​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​മാ​യി ഒ​റ്റ​ക്ക് ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യം ക​രു​തി​ക്കൂ​ട്ടി സൃ​ഷ്ടി​ക്ക​ൽ, വി​വേ​ച​നം എ​ന്നി​വ​യെ​ല്ലാം തൊ​ഴി​ൽ സ്ഥ​ല​ത്തെ അ​തി​ക്ര​മ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ വ്യ​വ​സ്ഥ​യാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.

സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്ക​ല്‍, തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ വെ​ച്ചു​ള്ള​ത് പോ​ലെ ത​ന്നെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്ര വേ​ള​ക​ളി​ലും മ​റ്റും ന​ട​ത്തു​ന്ന ക​യ്യേ​റ്റ​ങ്ങ​ളി​ലും പു​തി​യ നി​യ​മം സം​ര​ക്ഷ​ണം ഉ​റ​പ്പു ന​ൽ​കു​ന്നു. ജീ​വ​ന് ഭീ​ഷ​ണി​യെ​ന്ന് തോ​ന്നു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ള്‍ വി​ട്ട് പോ​കാ​ൻ തൊ​ഴി​ലാ​ളി​ക്കു അ​നു​വാ​ദം ന​ല്‍​കു​ന്ന​തു​മാ​ണ് പു​തി​യ നി​യ​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.