മ​ഴ: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി
Monday, October 21, 2019 3:59 AM IST
കൊ​ച്ചി: ക​ന​ത്ത​മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്റ്റേ​റ്റ്‌, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, ഐ​എ​സ്ഇ സ്കൂ​ളു​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ളജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​ധി ന​ൽ​കി. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. തൃ​ശൂ​ർ‌, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.