സി​നി​മാ സ്റ്റൈ​ലി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ "പെ​ട്ടു'
Monday, October 21, 2019 6:13 PM IST
ന്യൂ​ഡ​ൽ​ഹി: അ​ങ്ങ​നെ ട്രാ​ഫി​ക് ബ്ലോ​ക്കി​നെ​ക്കൊ​ണ്ട് ഒ​രു ഗു​ണ​മു​ണ്ടാ​യി.., സി​നി​മാ സ്റ്റൈ​ലി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തെ ട്രാ​ഫി​ക് ബ്ലോ​ക്ക് കു​ടു​ക്കി. ഡ​ൽ​ഹി മോ​ഹ​ന്‍ ഗാ​ര്‍​ഡ​ന്‍ ഭാ​ഗ​ത്താ​ണ് സം​ഭ​വം.

ഷിം​ല സ്വ​ദേ​ശി​യാ​യ 21 കാ​ര​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മ​മു​ണ്ട‍ാ​യ​ത്. മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘം യു​വാ​വി​നെ കാ​റി​ൽ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വി​വ​രം സ​ഹോ​ദ​ര​നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി ഭാ​ഗ​ത്തേ​ക്കാ​ണ് ഇ​വ​ർ പോ​യ​തെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് പി​ന്നാ​ലെ കു​തി​ച്ചു. എ​ന്നാ​ൽ വെ​റും ഏ​ഴു​മി​നി​റ്റി​ന​കം ട്രാ​ഫി​ക് ബ്ലോ​ക്കി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.