ആ​റു മ​ണി​വ​രെ ക്യൂ​വി​ലു​ള്ള​വ​ർ​ക്കു വോ​ട്ട് ചെ​യ്യാം; പോ​ളിം​ഗ് സ​മ​യം നീ​ട്ടി ന​ൽ​കി​ല്ല
Monday, October 21, 2019 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പോ​ളിം​ഗ് സ​മ​യം നീ​ട്ടി ന​ൽ​കി​ല്ല. ആ​റു മ​ണി​വ​രെ ക്യൂ​വി​ൽ ഉ​ള്ള​വ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.

ആ​റു​മ​ണി വ​രെ ക്യൂ​വി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് എ​ത്ര വൈ​കി​യാ​ലും വോ​ട്ടു ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കും. ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള മാ​ന്വ​ലി​ൽ ഇ​ക്കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വോ​ട്ടിം​ഗ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന ആ​റു മ​ണി​ക്കു ക്യൂ​വി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്കു ക്ര​മ​മ​നു​സ​രി​ച്ചു സ്ലി​പ്പ് ന​ൽ​കി​യാ​കും വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക.

എ​റ​ണാ​കു​ള​ത്തു പോ​ളിം​ഗ് സ​മ​യം എ​ട്ടു മ​ണി വ​രെ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ റീ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.