ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റി​ൽ താ​ര​ങ്ങ​ളു​ടെ സ​മ​ര​പ്ര​ഖ്യാ​പ​നം; ഇ​ന്ത്യ​ൻ പ​ര്യ​ട​നം ആ​ശ​ങ്ക​യി​ൽ
Monday, October 21, 2019 6:53 PM IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റി​ലും ക​ളി​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ, ത​മീം ഇ​ക്ബാ​ൽ തു​ട​ങ്ങി​യ​വ​രാ​ണു വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ബോ​ർ​ഡ് ത​ങ്ങ​ളു​ടെ 11 ഉ​പാ​ധി​ക​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഇ​നി മു​ത​ൽ ക്രി​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. മു​ഷ്ഫി​ഖ​ർ റ​ഹീം, മ​ഹ​മ്മ​ദു​ള്ള റി​യാ​ദ്, മെ​ഹ്ദി ഹ​സ​ൻ, അ​റാ​ഫ​ത് സ​ണ്ണി, ജു​നൈ​ദ് സി​ദ്ദി​ഖി, ട​സ്കി​ൻ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും മി​ർ​പൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ധാ​ക്ക പ്രീ​മി​യ​ർ ലീ​ഗി​ലേ​യും ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ൽ ലീ​ഗി​ലേ​യും ശ​ന്പ​ള വി​ത​ര​ണ​ത്തി​ലെ വേ​ർ​തി​രി​വാ​ണു ക​ളി​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യ​ത്. പ്രാ​ദേ​ശി​ക താ​ര​ങ്ങ​ൾ​ക്കും വി​ദേ​ശ താ​ര​ങ്ങ​ൾ​ക്കും ഒ​രേ പോ​ലെ വേ​ത​നം ന​ൽ​ക​ണ​മെ​ന്നു താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. ദേ​ശീ​യ താ​ര​ങ്ങ​ൾ​ക്കു പു​റ​മെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ താ​ര​ങ്ങ​ളും സ​മ​ര​ത്തി​നു​ണ്ട്.

ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​നു മു​ന്പ് തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ര​ന്പ​ര ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും ടീ​മം​ഗ​ങ്ങ​ൾ ഭീ​ഷ​ണി മു​ഴ​ക്കി. മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ര​ണ്ടു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​യി​ൽ ബം​ഗ്ലാ​ദേ​ശ് ക​ളി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.