പോ​ളിം​ഗ് ഇ​ടി​ച്ചുതാ​ഴ്ത്തി ക​ന​ത്ത മ​ഴ; കൂ​ടു​ത​ൽ അ​രൂ​രി​ൽ, കു​റ​വ് എ​റ​ണാ​കു​ള​ത്ത്
Monday, October 21, 2019 10:16 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ന്ന അ​ഞ്ച് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ കു​റ​വ്. അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 80.47 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് എ​റ​ണാ​കു​ള​ത്ത് 57.86 ശ​ത​മാ​നം.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ എ​റ​ണാ​കു​ള​ത്തും വ​ട്ടി​യൂ​ർ​ക്കാ​വി​ലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം- 74.67 ശ​ത​മാ​നം, കോ​ന്നി- 71 ശ​ത​മാ​നം, വ​ട്ടി​യൂ​ർ​ക്കാ​വ്- 62.66 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണു പോ​ളിം​ഗ്. അ​ഞ്ചി​ട​ത്തും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ വോ​ട്ടിം​ഗ് കു​റ​ഞ്ഞു.

രാ​വി​ലെ പെ​യ്ത ക​ന​ത്ത മ​ഴ വോ​ട്ടിം​ഗി​നെ ബാ​ധി​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്കു മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​യ​തോ​ടെ വോ​ട്ട​ർ​മാ​ർ ബൂ​ത്തു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. എ​ന്നാ​ൽ വൈ​കു​ന്നേ​രം നാ​ലി​നു ശേ​ഷം പൊ​തു​വേ വോ​ട്ടിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യി. എ​റ​ണാ​കു​ള​ത്ത് തോ​രാ​തെ തി​ന്ന മ​ഴ റോ​ഡു​ക​ളെ​യും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ​യും വെ​ള്ള​ത്തി​ലാ​ഴ്ത്തി.

വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു വ​രെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടീ​ക്കാ​റാം മീ​ണ ആ​വ​ശ്യം ത​ള്ളി. കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ങ്കി​ൽ പോ​ളിം​ഗി​നാ​യി അ​നു​വ​ദി​ക്കാ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ ശാ​സ്ത​മം​ഗ​ലം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​തൊ​ഴി​ച്ചാ​ൽ സം​സ്ഥാ​ന​ത്ത് പൊ​തു​വേ പോ​ളിം​ഗ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.