ശ്രീ​കു​മാ​ർ മേ​നോ​ൻ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നെ​ന്നു മ​ഞ്ജു വാ​ര്യ​ർ; പ​രാ​തി
Monday, October 21, 2019 11:27 PM IST
കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രേ പ​രാ​തി​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ർ. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു കാ​ട്ടി മ​ഞ്ജു വാ​ര്യ​ർ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യ്ക്കു പ​രാ​തി ന​ൽ​കി. ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ൽ ക​ണ്ടാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

ഒ​ടി​യ​നു ശേ​ഷ​മു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ശ്രീ​കു​മാ​റാ​ണെ​ന്നും ത​ന്‍റെ ലെ​റ്റ​ർ ഹെ​ഡും രേ​ഖ​ക​ളും ശ്രീ​കു​മാ​ർ മേ​നോ​ൻ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു ഭ​യ​മു​ണ്ടെ​ന്നും മ​ഞ്ജു പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. ത​നി​ക്കെ​തി​രേ ചി​ല​ർ സം​ഘ​ടി​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ഞ്ജു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം മ​ഞ്ജു വാ​ര്യ​രോ​ടു​ള്ള ശ​ത്രു​ത കൊ​ണ്ടാ​ണെ​ന്ന് ശ്രീ​കു​മാ​ർ മേ​നോ​ൻ ആ​രോ​പി​ച്ചി​രു​ന്നു. മ​ഞ്ജു വാ​ര്യ​രു​ടെ ര​ണ്ടാം​വ​ര​വി​നു നി​മി​ത്ത​മാ​യ​താ​ണു ത​നി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നും ശ്രീ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.